ഗുരുവായൂര്‍ ജാതിവിവേചനം: പ്രത്യേക ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍| WEBDUNIA|
PRO
PRO
പഞ്ചവാദ്യ കലാകാരനെ ജാതിയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കിയ സംഭവം പ്രത്യേക ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌. സംഭവത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്‌. ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രിയാണ്‌ തീരുമാനമെടുക്കുന്നതെന്നും ദേവസ്വത്തിന്‌ ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മുന്‍നിലപാട്‌.

കഴിഞ്ഞ ആഴ്‌ചയാണ്‌ പഞ്ചവാദ്യം അവതരിപ്പിക്കാനെത്തിയ സംഘത്തിലെ കല്ലൂര്‍ ബാബു എന്ന ഇലത്താള കലാകാരനെ അയിത്തം കല്‍പ്പിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയത്‌. സംഭവം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്ന്‌ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും ദേവസ്വം ബോര്‍ഡിനും കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗമാണ്‌ പുതിയ തീരുമാനമെടുത്തത്‌.

പകല്‍പ്പൂരത്തിന്‌ പഞ്ചവാദ്യ സംഘത്തോടൊപ്പം ഇലത്താളം വായിച്ച ബാബുവിനെ ക്ഷേത്രം അധികാരികള്‍ ജാതി ചോദിച്ചറിഞ്ഞ ശേഷം രാത്രിയിലെ പരിപാടിയില്‍ നിന്ന്‌ വിലക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :