ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് ഫിനാന്‍സ് ഓഫീസറെ സ്‌സപെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പ്രസിഡന്‍റ് സി.കെ.ഗുപ്തന്‍റെ ഓഫീസ് ഉപരോധിച്ചു.
പ്രസിഡന്‍റ് എന്ന പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു അസിസ്റ്റന്‍റ് ഫിനാന്‍സ് ഓഫീസര്‍ സതീശനെ സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം മറികടന്ന് വിജിലന്‍സ് സംഘത്തിന് ശമ്പളം നല്‍കാത്തതിനാണ് സതീശനെ സസ്പെന്‍ഡ് ചെയ്‌തത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രസിഡന്‍റിനെ ഉപരോധിക്കുകയായിരുന്നു.
വിജിലന്‍സ് സംഘത്തിന് ശമ്പളം നല്‍കണമെന്ന് ഗുപ്തന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് സ്തീശന്‍ വഴങ്ങിയില്ല. ഇതാണ് നടപടിയെടുക്കാന്‍ പ്രസിഡന്‍റിനെ പ്രേരിപ്പിച്ചത്. സതീശന് പകരം പുതിയ ആളെ നിയമിക്കുകയും ചെയ്തു. ജീവനക്കാരുടെ പ്രതിഷേധം ചെറിയ തോതില്‍ സംഘര്‍ഷത്തിനും ഇടയാക്കി.
ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവങ്ങള്‍ ബോര്‍ഡ് ആസ്ഥാനത്ത് ആരംഭിച്ചത്. ബോര്‍ഡ് ആസ്ഥാനത്തിന് പുറത്ത് ധര്‍ണ്ണ നടത്തിയ ജീവനക്കാര്‍ പ്രസിഡന്‍റിന്‍റെ മുറിയിലെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായിരുന്നത്. ഭരണപക്ഷ സംഘടനകള്‍ പ്രസിഡന്‍റിന്‍റെ പക്ഷം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.