മികച്ച ബജറ്റ് - വയലാര്‍ രവി

Vayalar Ravi
KBJWD
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അവതരിപ്പിച്ച എറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി പി.ചിദംബരം ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചതെന്ന് പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞു.

പ്രാവികള്‍ക്കുള്ള പ്രശ്നങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവതരിപ്പിച്ച എല്ലാ ബജറ്റും ജനങ്ങള്‍ക്ക് സഹായകരമായിരുന്നു.

ഇപ്പോള്‍ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം വളരെ സ്വാഗതാര്‍ഹമാണ്. ഇത് കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും.

നികുതി നിരക്കുകള്‍ കുറച്ചതും വളരെ ഗുണം ചെയ്യും. പൊതുവെ ഒരു കുറ്റവും പറയാത്ത ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി| M. RAJU|
ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :