ഗുജറാത്ത് മോഡല്‍ കേരളത്തിന് വേണോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി എസ്
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന ഷിബുവിന്റെ പ്രസ്താവന അവിശ്വസനീയമാണ്.
യുഡിഎഫ് ഭരിക്കുമ്പോള്‍ ഒരു മന്ത്രിക്ക് അനുവാദമില്ലാതെ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കാണാന്‍ കഴിയുമെന്നത് വിശ്വസിക്കാന്‍ കഴിയില്ല. തന്റെ അറിവോടെയല്ലെങ്കില്‍ അത് മുഖ്യമന്ത്രി വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ കൂടിക്കാഴ്ചയില്‍ സ്വകാര്യ ആവശ്യങ്ങള്‍ കടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ശിവഗിരി ആശ്രമത്തിലെ ചടങ്ങില്‍നിന്ന് വിട്ടു നില്‍ക്കുമെന്നും വിഎസ് വ്യക്തമാക്കി. ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മോഡിയെ ആഘോഷത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് താന്‍ വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മോഡലിനെ അംഗീകരിക്കുന്ന യുഡിഎഫ് നിലപാടാണ് ഇത് കാണിക്കുന്നതെന്ന് സിപിഐഎം നേതാവ് എം ബി രാജേഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ചക്കെതിരേ വയലാര്‍ രവി, കെസി വേണുഗോപാല്‍ എന്നിവരടക്കമുള്ള കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഷിബു ബേബി ജോണിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.