സ്വദേശിവത്കരണം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
സൌദിയിലെ സ്വദേശിവത്കരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും, രമ്യമായ തീരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയുള്ളതെന്നും മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. സൌദി ഭരണകൂടവുമായി വാണിജ്യപരമായും നയതന്ത്രപരമായും നല്ല ബന്ധമാണ് ഉള്ളതെന്നും വലിയ തോതില്‍ ആളുകള്‍ തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു .

തിരിച്ചുവരുന്നവര്‍ക്കു വേണ്ടി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുകയാണ് അടുത്തയാഴ്ച അന്തിമ തീരുമാനമുണ്ടാകും. ഇന്ത്യന്‍ എംബസി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൌദിയിലെ ഇന്ത്യന്‍ അംബാസഡറായി ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രധാനമന്ത്രിയെയും എ കെ ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെന്നും. സൌദി ഭരണകൂടം ഉദാരമാ‍യ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് അതിനാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

എത്ര പേര്‍ സൌദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ള രേഖകള്‍ ഒന്നും സംസ്ഥാനത്തിന്റെ പക്കലില്ലെന്നും ഇന്ത്യന്‍ എംബസിയില്‍ അത്തരത്തിലുള്ള രേഖകള്‍ ഉണ്ടാകുമെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :