ഗണേഷ് കുമാര്‍ രാജിവെച്ചെന്ന വാര്‍ത്ത അഭ്യൂഹമെന്ന് ബാലകൃഷ്ണപിള്ള

കൊച്ചി| WEBDUNIA|
PRO
PRO
മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച വാര്‍ത്ത അഭ്യൂഹമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. രാജിവാര്‍ത്ത ആരോ പടച്ചുവിട്ട കഥ മാത്രമാണെന്നും പിള്ള പറഞ്ഞു. യുഡി‌എഫ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. തന്നെ അവഗണിച്ചതിന്റെ ഫലം യുഡി‌എഫ് അനുഭവിക്കും. താന്‍ ജയിലില്‍ പോയതുപോലും പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ബാ‍ലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷ് മന്ത്രിയാകരുതെന്ന് താല്‍‌പര്യമുള്ളവര്‍ തന്നെയാണ് വാര്‍ത്തയ്ക്കു പിന്നിലും. തന്നോട് അകന്നു നിന്നപ്പോള്‍ യുഡി‌എഫിന് അതിന്റേതായ നഷ്ടമുണ്ടായിട്ടുണ്ട്. എന്‍‌എസ്‌എസിന്റെ സഹായമില്ലാതെ ഒരു ഇലക്ഷനും യു‌ഡി‌എഫ് ജയിച്ചിട്ടില്ല.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിന് തന്നെ വിളിക്കാത്തതില്‍ പരിഭവമില്ല. സത്യം ജനങ്ങള്‍ക്ക് അറിയാം. സത്യത്തിന്റെ കണ്ണാടിയില്‍ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ലെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :