ഗണേഷിന്റെ സ്വത്ത് വിവരത്തില്‍ വന്‍‌ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷനും കബളിപ്പിക്കപ്പെട്ടു

തിരുവനന്തപുരം. | WEBDUNIA|
PRO
PRO
കെ ബി ഗണേഷ്‌ കുമാര്‍ സ്വന്തം സ്വത്ത്‌ വെളിപ്പെടുത്തിയതില്‍ വന്‍ക്രമക്കേട്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ കണക്കും വിവാഹമോചനത്തിനായി ഭാര്യ യാമിനിയുമായി ഉണ്ടാക്കിയ കരാറിലെ കണക്കും തമ്മില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് കാട്ടിയിരിക്കുന്നത്. ചെന്നൈയിലെ ഫ്ലാറ്റിന്റെ മതിപ്പുവിലയിലാണ് കൃത്രിമം കാണിച്ചത്.

2011ല്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഫ്ലാറ്റിന്റെ വിവരങ്ങള്‍ ഗണേഷ്‌ കുമാര്‍ ബോധിപ്പിച്ചിരുന്നു. 4037 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫ്ലാറ്റ്‌ 2007ല്‍ വാങ്ങിയത്‌ അഞ്ച്‌ ലക്ഷം രൂപക്ക്‌. 2011ലെ കമ്പോള വിലയായി കാണിച്ചത്‌ വെറും 17,50,000 രൂപ. ഇതേ ഫ്ലാറ്റാണ്‌ ഇപ്പോള്‍ ഒന്നരക്കോടി രൂപക്കുണ്ടെന്ന്‌ യാമിനി തങ്കച്ചിയുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്നത്‌.

ഗണേഷിന്റെ സ്വത്ത് വിവരം: അടുത്തപേജില്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :