ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നെങ്കില്‍ ജിഷയുടെ കൊലപാതകം നടക്കില്ലായിരുന്നു: കുമ്മനം

സൗമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന്‌ ബി ജെ പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗോവിന്ദച്ചാമിയു

ജിഷയുടെ കൊലപാതകം, തിരുവനന്തപുരം, കുമ്മനം രാജശേഖരന്‍ Perumbavoor, Jishas Murder, Kummanam Rajashekharan
തിരുവനന്തപുരം| rahul balan| Last Updated: ചൊവ്വ, 3 മെയ് 2016 (18:42 IST)
സൗമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന്‌ ബി ജെ പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കില്‍ അത്‌ ഒരു താക്കീത്‌ ആകുമായിരുന്നു.

അതേസമയം, പെരുമ്പാവൂര്‍ കൊലക്കേസിലെ പ്രതിയ്‌ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വി എസിന്റെ പ്രസ്‌താവന അപഹാസ്യമാണ്‌. ഗോവിന്ദച്ചാമിയ്‌ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയ ആളാണ്‌ സി പി എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :