rahul balan|
Last Modified ചൊവ്വ, 3 മെയ് 2016 (21:13 IST)
പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയ്ക്ക് നീതി ലഭിക്കാൻ ആവശ്യമായവ ചെയ്യണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ സുധീരന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുന്ന സംഭവമാണ് ജിഷയുടെ കൊലപാതകമെന്നും ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണം.
ആ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.ആ കുടുംബത്തിന്റെ ഭാവി സംരക്ഷണ ചുമതല കെ.പി.സി.സി. ഏറ്റെടുക്കും.