കോഴിക്കോട് സ്ഫോടനക്കേസില്‍ തനിക്ക് പങ്കില്ലെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാം പ്രതി അബ്‌ദുള്‍ ഹാലിം. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഹാലിം കോഴിക്കോട് സ്ഫോടനക്കേസില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയത്.
കോഴിക്കോട് സ്‌ഫോടനക്കേസിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തടിയന്‍റെവിട നസീറിനാണ്. തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല- ഹാലിം പറഞ്ഞു. ഇന്നല കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ ഐ ബിയും, റോയും ഹാലിമിനെ ചോദ്യം ചെയ്തിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഹാലിമിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ സൈനുദ്ദീനുമായി ഹാലിമിന് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കര്‍ണാടക പൊലീസ് ഇന്ന് കോഴിക്കോട് എത്തും.
തിങ്കളാഴ്ച അയിരുന്നു ഹാലിമിനെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചോദ്യം ചെയ്യലിനായി 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഹാലിമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു.