കോഴിക്കോട് വന്‍ തീപിടുത്തം: നിരവധി കടകള്‍ കത്തി നശിച്ചു
കോഴിക്കോട്|
WEBDUNIA|
PRO
PRO
കോഴിക്കോട് ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചു. രണ്ടാം ഗെയിറ്റിന് സമീപത്തുള്ള റഹ്മത്ത് ഹോട്ടലിനു പിന്നിലുള്ള മേഘാ ഹോം അപ്ലയന്‍സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. രണ്ട് കടകള്‍ പൂര്‍ണമായും മൂന്ന് കടകള്‍ ഭാഗികമായും കത്തി നശിച്ചു. പത്തിലധികം കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പുലര്‍ച്ച 1.45ഓടെയാണ് തീപിടുത്തമുണ്ടായത്. റഹ്മത്ത് ഹോട്ടലില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഓട്ടോ തൊഴിലാളികളും പ്രദേശത്തുണ്ടായവരും ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ എത്തുകയായിരുന്നു. ഏഴ് മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.
മിഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, വടകര യൂണിറ്റുകള്‍ക്കു പുറമെ മലപ്പുറത്തു നിന്നുള്ള ഫയര്‍ യൂണിറ്റും എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.