കോണ്‍ഗ്രസ് വിവേചനം കാട്ടി: എന്‍ എസ് എസ്

പെരുന്ന| WEBDUNIA| Last Modified വെള്ളി, 1 ജനുവരി 2010 (12:00 IST)
തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മന്ത്രിമരെ തീരുമാനിച്ചതിലും കോണ്‍ഗ്രസ് വിവേചനം കാട്ടിയെന്ന് എന്‍ എസ് എസ് പ്രസിഡന്‍റ് വി പി നീലകണ്ഠപ്പിള്ള. മന്നം ജയന്ത ഘോഷയാത്രയോട്‌ അനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ പി വി നീലകണ്ഠപിള്ള നല്‍കിയ സന്ദേശത്തിലാണ്‌ യു ഡി എഫിനെതിരായ ആരോപണങ്ങള്‍.

തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യാസഭാംഗങ്ങളെ തീരുമാനിച്ചതിലും മാന്യമായ സമീപനം കോണ്‍ഗ്രസില്‍ നിന്നും യു ഡി എഫില്‍നിന്നും ഉണ്ടാകാമായിരുന്നു. എന്നാല്‍ എന്‍ എസ്‌ എസ്‌ സമുദായത്തോട്‌ പ്രകടമായ വിവേചനമാണ്‌ യു ഡി എഫ് കാട്ടിയതെന്ന്‌ പി വി നീലകണ്ഠപ്പിള്ള കുറ്റപ്പെടുത്തി.

വിദ്യാഭ്യാസം, ദേവസ്വം എന്നീ കാര്യങ്ങളിളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ പോരാട്ടം നായര്‍ സമുദായം തുടരും. എന്നാല്‍ ചില വിഷയങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന വിവേകപൂര്‍ണമായ നിലപാടില്‍ പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നീയമം കൊണ്ടു വരണമെന്നാവശ്യപ്പെടുന്ന പ്രമേയവും എന്‍ എസ്‌ എസ്‌ യോഗത്തില്‍ പാസാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :