തൃക്കുന്നത്ത് പള്ളിയില്‍ ഇന്ന് പെരുന്നാള്‍

ആലുവ| WEBDUNIA|
ഇരു സഭകളുടെ തര്‍ക്കം നിലനില്‍ക്കേ ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ ഇന്ന് ഓര്‍മ്മപെരുന്നാ‍ള്‍ ആഘോഷിക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു രാവിലെ 11 വരെയും യാക്കോബായ വിശ്വാസികള്‍ക്ക് വൈകിട്ട് അഞ്ചു വരെയുമാണ് പ്രാര്‍ത്ഥന സമയം അനുവദിച്ചിരിക്കുന്നത്.

യാക്കോബായ സഭ കുര്‍ബാനയര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് എതിര്‍പ്പില്ലെന്നും യാക്കോബായ വൈദികര്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും നേരത്തെ തന്നെ ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിരുന്നു.

തര്‍ക്കം നിലനില്‍ക്കുന്ന പശ്‌ചാത്തലത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച അഭിഭാഷകന്‍റെ നിരീക്ഷണത്തിലായിരിക്കും ഞായറാ‍ഴ്ച ഓര്‍മ്മപ്പെരുന്നാള്‍ നടക്കുക. ഇദ്ദേഹം രണ്ടു ദിവസം ഇവിടെയുണ്ടാകും. പെരുന്നാള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഈ മാസം 29നു സമര്‍പ്പിക്കണമെന്ന് അഭിഭാഷകനോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :