കോട്ടയത്ത് വിദേശമലയാളിയുടെ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം; രാഷ്ടീയനേതാവിന്റെ മകനുള്‍പ്പടെ പിടിയില്‍

കോട്ടയം| WEBDUNIA|
PRO
ഏറ്റുമാനൂരില്‍ വിദേശ മലയാളിയുടെ വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി.

കോട്ടയം സ്വദേശി ഷെമീര്‍(25), കാരാപ്പുഴ സ്വദേശി സുമേഷ്(25), പത്തനംതിട്ട സ്വദേശി അമ്പിളി (35), ചിങ്ങവനം സ്വദേശി അനുടോമി(23), കൊല്ലംസ്വദേശി ഉഷ(27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പിടിയിലായ ഷെമീര്‍ സ്ഥലത്തെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ക്കെതിരെ അടിപിടി കേസുമായി ബന്ധപ്പെട്ട് വധശ്രമത്തിന് കേസ് നിലനിൽക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :