കോട്ടയത്ത് പിതാവിന്റെ സഹാ‍യത്തോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കോട്ടയം| WEBDUNIA|
PRO
PRO
ചങ്ങനാശേരി തൃക്കൊടിത്താനത്ത് പിതാവിന്റെ സഹാ‍യത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ യുവാവിനും സഹായികളായ അഞ്ചു പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു.

സംഭവത്തിന്‌ ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയേയും പൊലീസ് ഇതുവരെ പിടികൂടാനായിട്ടില്ല. തൃക്കൊടിത്താനത്തിനടുത്ത് കൊട്ടാങ്ങല്‍ പൊടിപ്പാറ നിയാസ് മന്‍സിലില്‍ നിയാസ് നാസറാണ്(23) പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

ഇതിന്‌ ഒത്താശ ചെയ്ത നിയാസിന്‍റെ സുഹൃത്തുക്കളായ പെരുമ്പട്ടി ചിരത്തോലില്‍ കബീര്‍ (25), ചുങ്കപ്പാറ ഉരയ്ക്കാം പാറ ശ്രീജിത്ത് (25) എന്നിവരും പിടിയിലായി. ഇവരെ സഹായിച്ച പെണ്‍കുട്ടിയുടെ പിതാവ് സക്കീര്‍, രണ്ടാനമ്മ എന്നിവര്‍ ഒളിവിലാണ്‌.

സക്കീറിന്‍റെ ആദ്യ ഭാര്യയിലുണ്ടായ കുട്ടിയെ വിവാഹം ചെയ്യുന്നതിനായി പെണ്ണുകാണിക്കാനെന്ന വ്യാജേന നിയാസ് നാസറുമായി സക്കീര്‍ ആദ്യ ഭാര്യയുടെ വീട്ടിലെത്തി. ആദ്യ ഭാര്യയ്ക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പിതാവ് സക്കീറിന്റെ ഒത്താശയോടെ നിയാസ് നാസര്‍ തട്ടിക്കൊണ്ടു പോയി. ഇക്കാര്യം കാട്ടി ആദ്യ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടതനുസരിച്ച് നാസറിനെയും പെണ്‍കുട്ടിയേയും കര്‍ണ്ണാടകയിലെ ഹോസ്ദുര്‍ഗില്‍ നിന്ന് കഴിഞ്ഞ 20 ന്‌ പൊലീസ് പിടികൂടി.

നാസറിനെ ഒന്നാം പ്രതിയായും സക്കീര്‍, രണ്ടാനമ്മ എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളുമായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം നാസറിനു കൂട്ടുനിന്ന കബീര്‍, ശ്രീജിത്ത് എന്നിവരെ നാലും അഞ്ചും പ്രതികളായി കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി. നാസറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സക്കീറിനെയും രണ്ടാം ഭാര്യയേയും പിടികൂടാനുള്ള അന്വേഷണത്തിലാണു പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...