കോട്ടയം|
rahul balan|
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (19:00 IST)
കോട്ടയം കറുകച്ചാലിനടുത്ത് തടി പിടിക്കാനെത്തിയ
ആന ഇടഞ്ഞ് രണ്ടു പാപ്പാന്‍മാരെ കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ, രണ്ടാം പാപ്പാൻ കണ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ചാന്നാനിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുളള ആനയാണ് ഇടഞ്ഞത്. ആനയെ ചമ്പക്കര ദേവീക്ഷേത്രത്തിന് സമീപം തടിപിടിപ്പിക്കാന്‍ കൊണ്ടു വന്നതായിരുന്നു. രണ്ടു ദിവസമായി തളച്ചിട്ടിരുന്ന ആനയെ ഇന്ന് മൂന്ന് മണിയോടെ അഴിക്കാന്‍ ചെന്നപ്പോഴായിരുന്നു ഇടഞ്ഞത്.
ഒന്നാം പാപ്പാന്‍ ഗോപിനാഥനെ കുത്തികൊന്ന ശേഷം ആന പിന്നീട് അവിടെ നിന്നും കോട്ടയം-കോഴഞ്ചേരി റൂട്ടിലൂടെ ഓടി പാലമറ്റം എന്ന പ്രദേശത്ത് നില ഉറപ്പിച്ചു. അതിനിടെ ചിറക്കല്‍ ഭാഗത്തു വെച്ചാണ് രണ്ടാം പാപ്പാന്‍ കണ്ണനെ കുത്തിക്കൊന്നത്. ഉടൻ തന്നെ കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കോട്ടയത്ത് നിന്നുള്ള എലിഫന്റ് സ്‌ക്വാഡെത്തി മയക്കുവെടി വെച്ച് തളക്കുകയായിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം