എൽ ഡി എഫ് വന്നാൽ ബാറുകൾ തുറക്കുമോയെന്ന സംശയം യു ഡി എഫിന് മാത്രമാണ്; കോഴ വാങ്ങുന്നതല്ല ഇടതുമുന്നണിയുടെ മദ്യനയം: കെ എം മാണിക്ക് ആന്റണി രാജുവിന്റെ മറുപടി

ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതല്ല എൽ ഡി എഫിന്റെ മദ്യനയമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു.

തിരുവനന്തപുരം, ബാർ കേസ്, കെ എം മാണി, ആന്റണി രാജു thiruvananthapuram, bar case, km mani, antony raju
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (16:55 IST)
ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതല്ല എൽ ഡി എഫിന്റെ മദ്യനയമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു. എൽ ഡി എഫിന്റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ടോയെന്ന കെ എം മാണിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആന്റണി രാജു ഇത്തരത്തില്‍ പ്രതികരിച്ചത്.

എൽ ഡി എഫ് അധികാരത്തില്‍ വന്നാല്‍ ബാറുകൾ തുറക്കുമോയെന്ന കാര്യത്തില്‍ സംശയമുള്ളത് യു ഡി എഫിന് മാത്രമാണ്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള സംശയവുമില്ല. എൽ ഡി എഫ് അധികാരത്തിലെത്തിയാല്‍ ബാറുകൾ തുറക്കുമെന്ന് ഇതുവരേയും ആരും പറ‍ഞ്ഞിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും
വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുകയാണ് കെ എം മാണിയെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

(മനോരമ ന്യൂസിനു അനുവധിച്ച പ്രത്യേക അഭിമുഖത്തിലാണ് ആന്റണി രാജു ഇക്കാര്യം പറഞ്ഞത്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :