കൊലപാതക കേസ് പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

തലശേരി| WEBDUNIA|
PRO
PRO
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊലീസ് പിടിയില്‍. വിവാദമായ ചിറക്കര ഷനഫ വധക്കേസിലെ പ്രതി എരഞ്ഞോളി മോറക്കുന്ന് തൌഫീഖ് മന്‍സിലില്‍ ചെറിയ പറമ്പത്ത് മുഹമ്മദ് അഫ്സല്‍ എന്ന താജുദ്ദീനെയാണ്‌ പൊലീസ് പിടികൂടിയത്.

ഇന്‍റര്‍പോളിന്റെ സഹായത്തോടെ കുവൈറ്റില്‍ നിന്നാണു മുഹമ്മദ് അഫ്സലിനെ കുരുക്കിലാക്കിയത്. 2004 ജനുവരി 23 നായിരുന്നു വീട്ടുമുറ്റത്തു വച്ച് തലശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷനഫയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.

2009 സെപ്തംബര്‍ 14 ന്‌ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതി താജ് പാഷാ ഖാന്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കുവൈറ്റില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് ഇന്‍റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :