കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്ക്

കായംകുളം| WEBDUNIA|
PRO
PRO
കായംകുളം പാര്‍ക്ക് ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷം. കല്ലേറിലും പൊലീസ് ലാത്തിച്ചാര്‍ജിലും ഇരുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. പാര്‍ക്ക് ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന് മുകളില്‍ നിന്ന് ട്രാഫിക്ക് ബാരിക്കേഡില്‍ സ്ഥാപിച്ചിരുന്ന കൂര്‍ത്ത കമ്പിയിലേക്ക് വീണ് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എല്‍ഡിഎഫ് പ്രവര്‍ത്തകനായ കൊറ്റുകുളങ്ങര ചിറ്റക്കാട്ട് അന്‍സാറി (23) നാണ് പരുക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാര്‍ക്ക് ജംഗ്ഷനില്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ലാത്തി വീശിയിട്ടും കല്ലേറ് തുടര്‍ന്നു. ഇതിനിടയില്‍ എല്‍ഡിഎഫിന്റെ അഞ്ച് പ്രചാരണ വാഹനങ്ങളും തകര്‍ത്തു. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും കേടുപറ്റി. കല്ലേറില്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :