Last Updated:
ചൊവ്വ, 24 മാര്‍ച്ച് 2015 (16:18 IST)
കൊച്ചി മെട്രോയ്ക്കായി എറണാകുളം ശീമാട്ടിയുടെ സ്ഥലം
ഏറ്റെടുത്തു.ഡപ്യൂട്ടി കളക്ടര്‍ ശോഭന, തഹസില്‍ദാര്‍ ഷിബു പി. പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെടുത്തത്.
ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റര്‍ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം മാത്രമായിരുന്നു വിട്ട് കിട്ടാനുണ്ടായിരുന്നത്. ഇതും ഏറ്റെടുത്തതോടെ
മെട്രോയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്.
കൊച്ചി മെട്രോയുടെ വികസനത്തിനായി സ്വമേധയാ സ്ഥലം വിട്ടു നല്‍കുകയായിരുന്നുവെന്ന് ശീമാട്ടി എംഡി ബീന കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ തര്‍ക്കം മൂലം ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കല്‍ വൈകിയത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.