കൊച്ചി|
Joys Joy|
Last Modified ശനി, 7 ഫെബ്രുവരി 2015 (12:36 IST)
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് പ്രശസ്ത വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 50 ലക്ഷം രൂപ നല്‍കി. കഴിഞ്ഞ ദിവസം കൊച്ചി ബിനാലെയുടെ പ്രധാന വേദിയായ ആസ്‍പിന്‍വാള്‍ ഹൌസ് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനൊപ്പം വരുന്ന വര്‍ഷത്തെ ബിനാലെയ്ക്ക് ഒരു കോടി രൂപ വാഗ്‌ദാനം നല്‍കുകയും ചെയ്തു.
കൂടാതെ, കൊച്ചിയില്‍ പണിപൂര്‍ത്തിയാവുന്ന ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഒരു ഭാഗം വരുന്ന ബിനാലെയ്ക്ക് വിട്ടുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ വഴി കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിനു അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെ സര്‍ക്കാറിന്‍റെ മാത്രം ചുമതലയല്ല എന്നും സംസ്ഥാനത്തിനു അഭിമാനമായി ലോകം മുഴുവന്‍ അറിയപ്പെടുന്ന സംരംഭത്തെ പിതുണയ്ക്കേണ്ടത് പൊതുജനത്തിന്‍റെയും വ്യവസായികളുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.