ക്രിക്കറ്റ് ലോകകപ്പ് ട്രോഫി കൊച്ചിയില്‍ ; ആവേശത്തോടെ ആരാധകര്‍

കൊച്ചി| Joys Joy| Last Updated: വ്യാഴം, 5 ഫെബ്രുവരി 2015 (09:29 IST)
ക്രിക്കറ്റ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി. ലോകകപ്പ് തുടങ്ങുന്നതിന് ഇനി പത്തുദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യുവും ചലച്ചിത്രതാരം നിവിന്‍ പോളിയും കോശി കെ വര്‍ഗീസും ചേര്‍ന്നാണ് ട്രോഫി സ്വീകരിച്ചത്.

കഴിഞ്ഞ 14 ദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ട്രോഫിയുമായി നടത്തിയ റോഡ്‌ഷോയില്‍ ആയിരങ്ങള്‍ ആണ് പങ്കെടുത്തത്. ഇന്ത്യ പര്യടനത്തിനു ശേഷം ട്രോഫി മത്സരവേദിയായ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും.

മുപത്തിയേഴ് ലക്ഷം രൂപ വിലമതിക്കുന്ന ട്രോഫിയുടെ നീളം 64 സെന്റി മീറ്ററാണ്. 11 കിലോ ഗ്രാമാണ് ഭാരം. ലോകകപ്പ് ഫൈനലില്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫി നല്‍കിയ ശേഷം
തിരികെ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :