നാളെ മുതല്‍ കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ മണ്‍സൂണ്‍ സമയപ്രകാരമായിരിക്കും സഞ്ചരിക്കുക. ഈ സമയമാറ്റം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്കു മാത്രമാണ്. മഴക്കാലത്തു കൊങ്കണ്‍ പാതയിലൂടെയുള്ള സര്‍വ്വീസുകള്‍ക്കു ഇന്‍ഡ്യന്‍ റെയില്‍വെ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഒക്ടോബര്‍ 31 വരെ പുതിക്കിയ സമയപ്രകാരമായിരിക്കും ട്രെയിനുകള്‍ ഓടുക.
പുതിയ സമയപ്രകാരം ട്രെയിനുകള്‍ 20 മിനിറ്റു മുതല്‍ മൂന്നു മണിക്കൂര്‍ വരെ വൈകിയാണ് കൊങ്കണ്‍ വഴി സര്‍വീസ് നടത്തുക. എന്നാല്‍ പുതിക്കിയ സമയത്തിന്റെ വിവരങ്ങള്‍ ഇന്‍ഡ്യന്‍ റയില്‍വെയുടെ വെബ്‌സൈറ്റില്‍ ലഭ്യമല്ലാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാന്‍ സാധ്യതയുണ്ട്. റയില്‍വെയുടെ യാത്രക്കാരില്‍ 70% പേരും വെബ്‌സൈറ്റു വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരാണ്.
കൊങ്കണ്‍ വഴിയുള്ള ചില ട്രെയിനുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത് തെറ്റായ വിവരങ്ങളാണ്. ഇന്ത്യന്‍ റയില്‍വെയുടെ അനാസ്ഥ ദുരിതത്തിലാക്കാന്‍ പോവുന്നത് പതിനായിരകണക്കിന് യാത്രക്കാരെ ആണ്.