തങ്ങളെ അപമാനിച്ച കോണ്‍ഗ്രസുമായി ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് എന്‍എസ്എസ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്‍റണിയുടെ പ്രസ്താവനക്ക് മറുപടിയായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നങ്ങള്‍ തീരണമെന്നുള്ള ആന്‍റണിയുടെ ആഗ്രഹമാണ് അദ്ദേഹത്തിന്‍െറ വാക്കുകളില്‍ വ്യക്തമാകുന്നത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അദേഹം കൂടി മുന്‍കൈ എടുത്തുണ്ടാക്കിയ ധാരണയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാറ്റില്‍പ്പറത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.