Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (17:03 IST)
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലാവുകയും ഇപ്പോള്‍ ജാമ്യം ലഭിക്കുകയും ചെയ്ത നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമയില്‍ സജീവമായി. അഭിനയിച്ച് പാതിവഴിയില്‍ നിര്‍ത്തിയിരുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അദ്ദേഹം. അതിനൊപ്പം ഒരു വലിയ പ്രൊജക്ടില്‍ ജോയിന്‍ ചെയ്യുകയും ചെയ്തിരിക്കുന്നു.
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘റാണി പത്മിനി’ എന്ന സിനിമയിലാണ് ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്നത്. മഞ്ജു വാര്യരും
റിമ കല്ലിങ്കലും നായികമാരാകുന്നു എന്നതുകൊണ്ടുതന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ പ്രൊജക്ടാണ് റാണി പദ്മിനി. ഈ സിനിമയില്‍ മഞ്ജുവിന്‍റെ നായകനായാണോ ഷൈന്‍ അഭിനയിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
സജിത മഠത്തില്‍, വിജയരാഘവന്‍, ശ്രീനാഥ്, ജിനു ജോസഫ് തുടങ്ങിയവരും റാണി പത്മിനിയില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 20ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.
ആഷിക് അബുവിന്‍റെ മെഗാഹിറ്റ് സിനിമയായ സോള്‍ട്ട് ആന്‍റ് പെപ്പറില്‍ സഹസംവിധായകനായിരുന്നു ഷൈന്‍ ടോം ചാക്കോ.