കേളകം രാമച്ചിയിൽ മാവോവാദികളെത്തിയെന്ന് അഭ്യൂഹം; അന്വേഷണം ഊര്‍ജിതം

കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ മാവോവാദി സംഘം എത്തിയതായി വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തെറ്റായ വിവരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ്

കണ്ണൂർ| AISWARYA| Last Updated: ചൊവ്വ, 2 മെയ് 2017 (15:07 IST)
കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ മാവോവാദി സംഘം എത്തിയതായി വിവരത്തെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തെറ്റായ വിവരമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് രണ്ട് തവണ മാവോവാദി സംഘം രാമച്ചി കുറി ച്ചിയ കോളനിയിൽ എത്തിയിട്ടുള്ളതിനാൽ അന്വേഷണം തുടരുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്തോടെ പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക സേനാവിഭാഗത്തെ ആവശ്യപ്പെടാന്‍ തീരുമാനമായിരുന്നു.

മാവോയിസ്റ്റ് നേതാവ് രൂപേഷടക്കമുള്ളവരെയാണ് വയനാട്ടില്‍ എത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞത്തോടെ കളക്ടറേറ്റ് അടക്കുമുള്ള ഭരണകേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :