സ്വന്തം ഭാര്യയോട് പോലും മര്യാദ കാണിക്കാത്ത വ്യക്തിയാണ് മോദി: വിമര്‍ശനവുമായി എം എം മണി

ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നില്‍ കാര്യമായ കുഴപ്പം ഉണ്ട്: മോദിയെ വിമര്‍ശിച്ച് എം എം മണി

കണ്ണൂര്‍ ‍| Aiswarya| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (16:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എം എം മണി. സ്വന്തം
ഭാര്യയോട് പോലും മര്യാദ കാണിക്കാന്‍
മോദിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തോ കുഴപ്പമുള്ളത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പരിപാടിയില്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് മണിയുടെ പരാമര്‍ശം.

സ്വന്തം ഭാര്യയെ ഉപേക്ഷിച്ചത് സംഭവമാക്കുകയാണ് മോദി ചെയ്യുന്നതെന്നും ഞാനെന്റെ ഭാര്യയെ ഉപേക്ഷിച്ചു എന്ന്‌ പറഞ്ഞാല്‍ എനിക്ക് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണ് എന്നാണ് മനസ്സിലാക്കുകയെന്നും
അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മയെ 2000 രൂപക്ക് വേണ്ടി എടിഎമ്മിന്റ മുന്നില്‍ നിര്‍ത്തിയത് തട്ടിപ്പാണെന്നും മിതമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധതെണ്ടിത്തരം എന്നേ പറയാനുള്ളുവെന്നും എം.എം.മണി പറഞ്ഞു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :