സര്‍ക്കാര്‍ തീരുമാനിക്കുന്ന നടപടികള്‍ നിയമപരമായി പരിശോധിക്കുകയാണ് കോടതി ചെയ്യേണ്ടത്: മുഖ്യമന്ത്രി

ഭരണരംഗത്തുള്ള നടപടികൾ സർക്കാർ തീരുമാനിക്കുന്നവയുണ്ടാകും: മുഖ്യമന്ത്രി

കണ്ണൂർ| AISWARYA| Last Updated: തിങ്കള്‍, 24 ഏപ്രില്‍ 2017 (13:52 IST)
പൊലീസ് മേധാവിയായി ടി പി സെൻകുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കേസില്‍ സുപ്രീം കോടതിയുടെ പൂർണ വിധിപ്പകർപ്പ് ലഭിച്ചു കഴിഞ്ഞാൽ നിയമപരമായ നടപടികൾ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണ് അതില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന നടപടികള്‍ നിയമപരമായി
പരിശോധിക്കുകയാണ് കോടതി വേണ്ടതെന്നും ഭരണരംഗത്തുള്ള നടപടികൾ സർക്കാർ തീരുമാനിക്കുന്നവയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി സ്ഥാനത്തുണ്ടായിരുന്നയാൾ കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ കോടതിവിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിധിയുടെ പൂര്‍ണ രൂപം കിട്ടിയാല്‍ മാത്രമേ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാന്‍ കഴിയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോടതി വിധിക്കെതിരെ ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചിരുന്നു. കോടതി വിധി സ്വാഭാവികമാണെന്നും ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണ്, ചിലപ്പോൾ സ്ഥാനമാറ്റങ്ങൾ ഉണ്ടാകും. ഇതെല്ലാം സർക്കാർ സർവീസിൽ സ്വാഭാവികമാണെന്നും ബെഹ്റ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :