കോഴിക്കോട്|
rahul balan|
Last Updated:
ചൊവ്വ, 7 ജൂണ്‍ 2016 (17:46 IST)
ഗുരുത രോഗങ്ങളിലൊന്നായ സെറിബ്രല്‍ മലേറിയ കേരളത്തില്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ഏലത്തൂരിലെ ഒരു വീട്ടിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതോടെ ഇത് പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് രക്ത പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
കൊതുകുകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് മലേറിയ. മലേറിയ ശരിയായ രീതിയില്‍ ചികിത്സിക്കാതെ വരുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ. മലേറിയ അണുബാധയുടെ ഏറ്റവും ഗുരുതരമായ അവസ്ഥ കൂടിയാണിത്. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗംകൂടിയാണിത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം