മലാപ്പറമ്പ് സ്കൂൾ പൂട്ടണം, സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രിംകോടതി തള്ളി

കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്കൂൾ പൂട്ടാൻ സുപ്രീംകോടതി ഉത്തരവ്. സ്കൂൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സർക്കാർ നൽകിയ ഹർജി തള്ളി. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (12:18 IST)
കോഴിക്കോട് മലാപ്പറമ്പ് എ യു പി പൂട്ടാൻ സുപ്രീംകോടതി ഉത്തരവ്. സ്കൂൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ നൽകിയ ഹർജി തള്ളി. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.

75 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് പി സി ഘോഷ് അധ്യക്ഷനായ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകയായ പിങ്കി ആനന്ദയാണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിൽ ഹാജരായത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും ഇവിടുത്തെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്നും അതുകൊണ്ട് തന്നെ സ്കൂൾ പൂട്ടരുതെന്ന് എന്ന് പറയാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ട് എന്നും പിങ്കി ആനന്ദ കോടതിയിൽ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :