പി കെ അബ്ദു റബ്ബ് ഒന്നാമന്‍, നൂറ്റി നാല്‍പതാമനായി ‍എം വിന്‍സെന്‍റ്; എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ നാളെ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കും

തിരുവനന്തപുരം, എം എല്‍ എ thiruvananthapuram, MLA
തിരുവനന്തപുരം| Last Modified ബുധന്‍, 1 ജൂണ്‍ 2016 (15:46 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ മാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് നടക്കും. പതിനാലാം നിയമസഭയിലേക്കുള്ള ഈ എം.എല്‍.എ മാര്‍ക്ക് പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ്മ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് വിളിക്കുന്നത്. നൂറ്റി നാല്‍പ്പത് എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമ്പോള്‍ പി.കെ.അബ്ദു റബ്ബ് ഒന്നാമതും എം.വിന്‍സെന്‍റ് നൂറ്റി നാല്‍പതാമവുമായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

വെള്ളിയാഴ്ച സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇതിനുള്ള നാമനിര്‍ദ്ദേശ പത്രിക വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പ് സെക്രട്ടറിക്ക് നല്‍കണം.

നിലവിലെ ധാരണ അനുസരിച്ച് ജൂണ്‍ 24 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. ബജറ്റവതരണം ജൂലൈ എട്ടിനും നടക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :