കേരളത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് അടിയന്തിരമായി ഇടപെടണമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി| WEBDUNIA|
PTI
കേരളത്തിലെ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട അടിയന്തിര സാഹചര്യമുണ്ടെന്നും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും അറിയിച്ച് എ കെ ആന്റണി യുപി‌എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോര്‍ട്ട്.

വൈകുന്നേരം 6.30ന്‌ സോണിയാഗാന്ധിയുടെ വസതിയിലായിരുന്നു പ്രതിരോധമന്ത്രി യുപിഎ അദ്ധ്യക്ഷയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. കാര്യങ്ങള്‍ വിശദമായി സോണിയയെ ആന്റണി അറിയിച്ചതായിട്ടാണ്‌ സൂചന‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ നില്‍ക്കേ പ്രശ്‌നം നീട്ടുന്നത്‌ ഗുണകരമാകില്ലെന്നും അക്രമ സമരത്തിലേക്ക്‌ നീങ്ങുന്ന പ്രതിപക്ഷം മുതലെടുപ്പിന്‌ സാധ്യതയുണ്ടെന്നും എന്നാല്‍ ഭരണമാറ്റത്തിന്റെ സാധ്യതയില്ലെന്നും ആന്റണി അറിയിച്ചതായിട്ടാണ്‌ സൂചന.

തെലുങ്കാന വിഷയം ചര്‍ച്ച ചെയ്യാനാണ്‌ ആന്റണി ആഭ്യന്തരമന്ത്രി ഷിന്‍ഡെയ്ക്കൊപ്പമെത്തിയത്. എന്നാല്‍ ആന്റണി ചര്‍ച്ച ചെയ്യുമ്പോള്‍ ഷിന്‍ഡേ പുറത്തിരിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ശനിയാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ വിശദീകരണം കൂടി കേട്ടശേഷമായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. അതേസമയം ഡല്‍ഹിയിലെത്തിയ ഹരിത എംഎല്‍‌എമാര്‍ക്ക് സോണിയ ഗാന്ധി സമയം അനുവദിച്ചിരുന്നില്ല. എന്നാല്‍ നേതൃമാറ്റം ആവശ്യപ്പെടാനല്ല തങ്ങള്‍ ദില്ലിയിലെത്തിയതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :