കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് ബി ജെ പി പിന്മാറണം: പിണറായി വിജയൻ

കേരളവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്

തിരുവനന്തപുരം, പിണറായി വിജയൻ, ബി ജെ പി, സി പി എം thiruvananthapuram, pinarayi vijayan, BJP, CPM
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 22 മെയ് 2016 (17:11 IST)
കേരളവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരളാ മുഖ്യമന്ത്രി രംഗത്ത്. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി ജെ പി തിരിഞ്ഞതെന്നും പിണറായി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബി ജെ പി നേതൃത്വം തയ്യാറാകണമെന്നും പിണറായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Statements from national level leaders of should not be intended to create tension in the State and negative emotions amongst its citizens. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി ജെ പി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡൽഹിയിലും അക്രമത്തിന്റെ മാർഗത്തിലേക്ക് ബി ജെ പി തിരിഞ്ഞത്.

ധർമ്മടം മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്ക്ക് നേരെ ആർ എസ് എസ് വോട്ടെണ്ണൽ നാളിൽ നടത്തിയ ആക്രമണത്തിൽ രവീന്ദ്രൻ എന്ന എൽ ഡി എഫ്‌ പ്രവർത്തകൻ കൊല്ലപ്പെട്ടതാണ്. അന്നു മുതൽ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആർ എസ് എസ് അക്രമം അഴിച്ചു വിടുന്നു. അത് മറച്ചു വെച്ചാണ് "സി പി ഐ എം അക്രമം" എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നത്. ഇന്ന് സി പി ഐ എം ആസ്ഥാനത്തിനു മുന്നിൽ നടത്തിയ അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്.

കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ വെടിയാനും ബി ജെ പി നേതൃത്വം തയാറാകണം..Lets respect the mandate given by people of Kerala and have a healthy level of political discourse with mutual respect leading to peace and public welfare.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്‍
വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ...