1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CBSE, Thiruvananthapuram, Newdelhi

സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു, തിരുവനന്തപുരം ഒന്നാമത്, രണ്ടാം സ്ഥാനം ചെന്നൈയ്ക്ക്

സി ബി എസ് ഇ പ്ലസ് ടു ലഫം പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് 88.58 ശതമാനവും ആൺകുട്ടികൾക്ക് 78.85 ശതമാനവും വിജയം കാഴ്ച വെച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി. 92.63 ശതമാനം കൈവരിച്ച് ചെന്നൈ രണ്ടാം സ്ഥാനത്തുമാണ

സി ബി എസ് ഇ
സി ബി എസ് ഇ പ്ലസ് ടു ലഫം പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് 88.58 ശതമാനവും ആൺകുട്ടികൾക്ക് 78.85 ശതമാനവും വിജയം കാഴ്ച വെച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി. 92.63 ശതമാനം കൈവരിച്ച് ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്.
 
ദില്ലി മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയാണ് 500ല്‍ 497 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്. 10,67,900 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 10,40,368 പേരായിരുന്നു കഴിഞ്ഞ വർഷം പരീക്ഷ എഴുതിയത്. എല്ലാ റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. www.results.nic.in,www.cbseresults.nic.in and www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം.
അടുത്ത ലേഖനം
എന്നാലും ഇങ്ങനെയുമുണ്ടോ ഒരു തോല്‍വി: മരുന്നിനു പോലും സീറ്റില്ല, ആവശ്യത്തിന് വോട്ടുമില്ല - കെട്ടിവെച്ച കാശു പോയ ക്യാപ്‌റ്റന് ഇനി പാര്‍ട്ടിയും നഷ്‌ടമാകും