1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala, national gemes, gold

കേരളത്തിന് വീണ്ടും സ്വര്‍ണ്ണം; ഇത്തവണ സൈക്ലിങ്ങില്‍

കേരളം
ദേശീയ ഗെയിംസില്‍ കേരളത്തിന് വ്വിണ്ടും സ്വര്‍ണ്ണ നേട്ടം. വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അഞ്ജിതയ്ക്കാണ് വെങ്കലം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണാ നേട്ടം 15 ആയി. 
 
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ രജനിയുടെ അഞ്ചാമത്തെ ദേശീയഗെയിംസാണ് ഇത്. ഇതിനുമുമ്പ് ഹൈദരാബാദ് ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണവും ഗുവാഹത്തിയില്‍ മൂന്നു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 1996മുതല്‍ സൈക്ലിംഗ് രംഗത്തുള്ള രജനി ഏഷ്യന്‍ സൈക്ളിങ് ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 
About Writer
vishnu