ഗെയിംസ് അഴിമതിക്ക് വീണ്ടും തെളിവ്, മത്സരവേദിയല്ലാത്ത ക്ലബ്ബിന് രണ്ടുകോടി!!!

ദേശീയ ഗെയിംസ്, അഴിമതി, കേരളം
തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (20:19 IST)
ദേശീയ ഗെയിംസില്‍ മത്സരവേദി അല്ലാത്ത തലസ്ഥാന നഗരിയിലെ സ്വകാര്യ ക്ലബ്ബിനു നാലു കോടി രൂപ നല്‍കിയത് വിവാദമാകുന്നു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിനാണു സര്‍ക്കാര്‍ നാലു കോടി രൂപ നല്‍കിയത് എന്നാണ്‌ ഇപ്പോള്‍ ആക്ഷേപമായിരിക്കുന്നത്.

ദേശീയ ഗെയിംസിലെ ടെന്നീസ് മത്സരങ്ങള്‍ നടക്കുന്നത് മെഡിക്കല്‍ കോളേജിനു സമീപത്തെ കുമാരപുരം ടെന്നീസ് കോമ്പ്ലക്സിലാണ്‌. എന്നാല്‍ നാഷണല്‍ ഗെയിംസിനായി കോര്‍ട്ടു നിര്‍മ്മിക്കുന്നതിനാണു സ്വകാര്യ ക്ലബ്ബായ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിനു തുക നല്‍കിയതെന്നാണ്‌ ന്യായം പറയുന്നത്. ഭരണ കക്ഷിയില്‍ പെട്ട ഉന്നതര്‍ ഇടപെട്ടാണ്‌ ഈ തുക അനുവദിച്ചതെന്നാണിപ്പോള്‍ വാര്‍ത്തകള്‍. ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള മത്സരങ്ങള്‍ ഒന്നും ഇവിടെ നടക്കുന്നില്ല താനും.

എന്നിട്ടും സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്തതും രണ്ടര ലക്ഷം രൂപ പ്രവേശന ഫീസ് നല്‍കി മെംബര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു എന്ന നിബന്ധനകള്‍ ഉള്ള ക്ലബ്ബിനു എന്തിനാണു തുക അനുവദിച്ചതെന്നാണിപ്പോള്‍ ചോദ്യം. ചില മന്ത്രിമാരുടെ ബന്ധുക്കളും മുഖ്യമന്ത്രിയുടെ തന്നെ ഓഫീസിലെ ഒരു ഉന്നതനും ഇവിടെ അംഗങ്ങളാണെന്നും ഇവരുടെ ചരടുവലി കൊണ്ടാണ്‌ ക്ലബ്ബിനു തുക അനുവദിച്ചതെന്നുമാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :