കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്: കെ എം മാണി
കോട്ടയം: |
WEBDUNIA|
PRO
PRO
കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ഗവ ചീഫ് വിപ്പ് പി സി ജോര്‍ജിനെ ചൊല്ലിയുണ്ടായ പ്രശ്‌നം കേരള കോണ്‍ഗ്രസ്-എം ചര്‍ച്ച ചെയ്യും. കെഎം മാണി വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനാണ് ധാരണ. പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്ന പി സി ജോര്‍ജിനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും മാണി ടെലിഫോണില്‍ വിളിച്ച് ഈ ആവശ്യം അറിയിച്ചു. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയും മുന്നണിക്കും ദോഷം ചെയ്തുവെന്നും മാണി നേതാക്കളോട് പറഞ്ഞു.
പഴയ ജോസഫ് ഗ്രൂപ്പുകാരാണ് പി സി ജോര്‍ജിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയിലാണ് പി സി ജോര്‍ജിനെ വിമര്‍ശിച്ചത്. കേരള ഫീഡ്‌സ് ചെയര്‍മാനും പാര്‍ട്ടി ഉന്നതാധികാര സമിതിയംഗവുമായ പി സിജോസഫ്, മുന്‍ കുട്ടനാട് എം എല്‍ എ: കെ സി ജോസഫ് എന്നിവരും പരസ്യമായി രംഗത്തുവന്നു.
നിലപാടുകളില്‍ മാറ്റംവരുത്താതെ പി സി ജോര്‍ജിന് ഇനി സ്ഥാനത്ത് തുടരാനാവില്ലെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. പാര്‍ട്ടിക്കും മുന്നണിക്കുമേ ഇതുവരെ ജോര്‍ജിനെക്കൊണ്ട് ബുദ്ധിമുട്ടായിരുന്നുള്ളൂ. ഇപ്പോഴത് എതിര്‍പാര്‍ട്ടികള്‍ക്കും നാട്ടുകാര്‍ക്കും കൂടിയായി എന്നാണ് പി സി ജോസഫിന്റെ ആരോപണം. പ്രശ്‌നം ഇത്രയും രൂക്ഷവും പരസ്യവുമായിട്ടും പാര്‍ട്ടി ചെയര്‍മാന്‍ രംഗത്തെത്തുകയോ പ്രസ്താവന നടത്തുകയോ ചെയ്യാതിരുന്നത് വലിയ വിമര്‍ശങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.