കെ‌എസ്‌ആര്‍ടിസി: ഗ്യാസ് പോകുമോ, ഗ്യാസിലോടുമോ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2013 (13:32 IST)
PRO
കെഎസ്ആര്‍ടിസിക്കായി പ്രത്യേകം പ്രകൃതി വാതക പ്‌ളാന്റ് അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. വെട്ടിക്കുറച്ച ഡീസല്‍ സബ്സിഡി പുന:സ്ഥാപിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കേരളത്തില്‍ നിന്നുള്ള മന്ത്രി സംഘത്തെയാണ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ഇക്കാര്യം അറിയിച്ചത്. ഡീസലിന് പകരം ഡല്‍ഹി സംസ്ഥാനം ഉപയോഗിക്കുന്നത് പോലുള്ള പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനും മൊയ്‌ലി നിര്‍ദ്ദേശിച്ചു.

ഇത്തരത്തിലൊരു സിഎന്‍ജി പ്ളാന്റ് കൊച്ചിയില്‍ സ്ഥാപിക്കുന്നതിന് 100 കോടിരൂപ അനുവദിക്കാമെന്നും മന്ത്രി കേരള സംഘത്തെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :