തിരുവനന്തപുരം|
WEBDUNIA|
Last Modified തിങ്കള്‍, 18 ഫെബ്രുവരി 2013 (11:51 IST)
PRO
PRO
ഡീസല്‍ വില വര്‍ധന ഇങ്ങനെ തുടര്‍ന്നാല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് തനിയെ നിന്നുപോകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ പതിനാറര കോടി രൂപയുടെ അധികബാധ്യതയാണ് കെഎസ്‌ആര്‍ടിസി നേരിടുന്നത്. ഇത്തരത്തിലുള്ള കേന്ദ്രനയം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.
പരീക്ഷാകാലത്ത് ലോഡ്ഷെഡിംഗ് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു. ഇതിനായി പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വിലയില്‍ മാറ്റം വരുത്താനുള്ള അവകാശം എണ്ണ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നഷ്ടം നികത്താന്‍ ഡീസലിനു പ്രതിമാസം 50 പൈസ വീതം കമ്പനികള്‍ വര്‍ധിപ്പിച്ചുവരികയാണ്.