കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നല്‍കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
കൊച്ചി മെട്രോയ്ക്ക് ആഭ്യന്തര വായ്പയായി കാനറാ ബാങ്ക് 1,170 കോടി രൂപ നല്‍കുമെന്ന് റീപ്പോര്‍ട്ട്. 10.8 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പയയുടെ തിരിച്ചടവ് കാലാവധി ഏഴു വര്‍ഷത്തെ മൊറട്ടോറിയം അടക്കം 20 വര്‍ഷമാണ്.

ഡല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് കാനറാ ബാങ്കില്‍ നിന്ന് എടുക്കാന്‍ തീരുമാനിച്ചത്.പാരിസ്ഥിതികാഘാത പഠനത്തിന് നോയിഡയിലെ സെനസ് എന്ന കമ്പനിയേയും സാമൂഹിക ആഘാത പഠനത്തിന് ഹൈദരാബാദ് ആസ്ഥാനമായ ആര്‍വി കണ്‍സള്‍ട്ടന്‍സിയേയുമാണ് നിയോഗിച്ചിരിക്കുന്നത്.

മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട ത്രിതല കരാറില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇന്ന് ഒപ്പുവെച്ചു. ഇതനുസരിച്ച് പദ്ധതിക്കു വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 200 കോടി രൂപ നല്‍കും.

ഫ്രഞ്ച് വികസന ഏജന്‍സിയില്‍നിന്നുള്ള 1500 കോടി രൂപയ്ക്കും ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക)യുടെ ധനസഹായത്തിനും പുറമെയാണ് കാനറാ ബാങ്കിന്റെ വായ്പ.

മെട്രോയിലും സ്റ്റേഷനുകളിലും വികലാംഗര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ചും ഇന്നത്തെ യോഗം തീരുമാനമെടുത്തു. കൂടാതെ ഡയറക്ടര്‍ ബോര്‍ഡില്‍ വി സോമസുന്ദരത്തെ അംഗമാക്കാനും തീരുമാനമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :