കൊച്ചി മെട്രോ: ആദ്യ സ്വകാര്യ വായ്പ ഫെബ്രുവരിയില്‍ ലഭിക്കും
കൊച്ചി|
WEBDUNIA|
PRO
കൊച്ചി മെട്രോയ്ക്കായി ഫ്രഞ്ച് വികസന ഏജന്‍സി വാഗ്ദാനം ചെയ്തിരിക്കുന്ന 1500 കോടി രൂപ അടുത്ത ഫെബ്രുവരിയില്‍ ലഭ്യമായേക്കും. കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്ന ആദ്യ സ്വകാര്യ വായ്പയാണ് ഇത്.
ഫ്രഞ്ച് വായ്പയ്ക്കുശേഷം ബാക്കി വരുന്ന തുക ലഭ്യമാക്കാന്‍ ഒരു തുക ദേശാസാത്കൃത ബാങ്കുമായി ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സിയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്.
പദ്ധതിയ്ക്കായി ലക്ഷ്യമിടുന്ന 5537 കോടി രൂപയില്‍ 2170 കോടി രൂപയാണ് സ്വകാര്യവായ്പയായി കണ്ടെത്തുന്നത്. വായ്പ ലഭ്യമാക്കുന്നതിന് മുന്നോടിയായി ഫ്രഞ്ച് സംഘം ഒട്ടേറെ തവണ കൊച്ചി സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തിയിരുന്നു.
ഫ്രഞ്ച് വികസന ഏജന്‍സിയുടെ ഡിസംബറില്‍ ചേരുന്ന ബോര്‍ഡ് യോഗം കൊച്ചി മെട്രോയുടെ വായ്പ അംഗീകരിക്കുമെന്നാണ് വിലയിരുത്തുന്നത്.