വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

അമ്പലപ്പുഴ| WEBDUNIA| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (14:26 IST)
PRO
വിദ്യാഭ്യാസ വായ്പയില്‍ രണ്ടാം ഗഡു വൈകിയതിനെത്തുടര്‍ന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പുറക്കാട് നാഗപറമ്പ് വീട്ടില്‍ പുരുഷന്‍-രമ ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് തൂങ്ങിമരിച്ചത്.

മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. സേലം കള്ളക്കുറിശി ടിഎസ്എം ജയിന്‍ കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ വിഷ്ണു കനറ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍നിന്നും നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് ഒരുലക്ഷം രൂപ ലഭിച്ചു. അടുത്തഗഡു വൈകിയതിനാല്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ ഒരാഴ്ച മുമ്പാണ് വിഷ്ണു നാട്ടിലെത്തിയിരുന്നു.

രണ്ടാംഗഡു ശരിയാക്കി ചൊവ്വാഴ്ച മടങ്ങാനിരുന്നതാണ്. എന്നാല്‍ പണം അനുവദിക്കപ്പെടാതിരുന്നത് വിഷ്ണുവിനെ മാനസികമായി തകര്‍ത്തിരുന്നു. ഈ മനോവിഷമമാണ് വിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :