കെജിഎംസിടിഎ കേന്ദ്രകമ്മിറ്റി യോഗം ഇന്ന്

കൊച്ചി| WEBDUNIA| Last Modified ശനി, 3 ഏപ്രില്‍ 2010 (10:27 IST)
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപക സംഘടനയായ കെ ജി എം സി ടി എയുടെ കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആയിരിക്കും ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

സ്വകാര്യ പ്രാക്ടീസ് നടപ്പിലാക്കണമെന്നാണ് കെ ജി എം സി ടി എയുടെ പ്രധാന ആവശ്യം. സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമര രംഗത്തേക്ക് ഇറങ്ങണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ഇന്നു ചേരുന്ന യോഗം ചര്‍ച്ച ചെയ്തേക്കും. എന്തു തരത്തിലുള്ള സമര നടപടി സ്വീകരിക്കണമെന്ന കാര്യവും ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാന പ്രസിഡന്‍റിനെ സസ്പെന്‍ഡ് ചെയ്ത നടപടി സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇക്കാര്യവും ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്യും. ഇതു സംബന്ധിച്ചു ജനുവരിയില്‍ സര്‍ക്കാരിനു കത്ത്‌ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തില്ലെന്ന പരാതിയുണ്ട്‌.

ശമ്പള പരിഷ്കരണത്തോടെ യുജിസി മാനദണ്ഡവും മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡവും ഒരേസമയം പാലിക്കേണ്ടി വരുന്നത്‌ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കൃത്യത വേണമെന്നു സംഘടന ആവശ്യപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :