തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 20 ഫെബ്രുവരി 2010 (13:09 IST)
ഇന്നു മുതല്‍ സ്വകാര്യ പ്രാക്ടീസുമായി മുന്നോട്ടു പോകുമെന്ന് കെ ജി എം സി ടി എ വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യ പ്രാക്ടീസുമായി മുന്നോട്ടു പോകുന്നതിന് സര്‍ക്കാര്‍ നടപടിയെ ഭയക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കെ ജി എം സി ടി എ പ്രസിഡന്‍റിനെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും യൂണിറ്റുകള്‍ വ്യക്തമാക്കി. സ്വകാര്യ പ്രാക്ടീസിനു പകരമായി ഏര്‍പ്പെടുത്തിയിരിക്കുന്ന പകരം ബത്ത ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതേസമയം സ്വകാര്യപ്രാക്ടീസ് അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ വീട്ടില്‍ സ്വകാര്യപ്രാക്ടീസ് നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.