തൊടുപുഴ|
JOYS JOY|
Last Updated:
ബുധന്‍, 25 മാര്‍ച്ച് 2015 (12:02 IST)
ധനമന്ത്രി കെ എം മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ പോസ്റ്റര്‍. യൂത്ത് ഫ്രണ്ട് (എം) ന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം)ന്റെ യുവജനസംഘടനയാണ് യൂത്ത് ഫ്രണ്ട് (എം).
അതേസമയം, പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് യൂത്ത് ഫ്രണ്ട് (എം) വ്യക്തമാക്കി.
കഴിഞ്ഞദിവസം, വയനാട്ടിലെ കല്പറ്റയിലും മാണിക്കെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു. കെ എം മാണി അടിയന്തിരമായി രാജിവെച്ച് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. കെ കരുണാകരനോട് കാണിക്കാത്ത അനുകമ്പ കോണ്‍ഗ്രസ് നേതൃത്വം എന്തിന് മാണിയോട് കാണിക്കുന്നുവെന്നും കല്പറ്റയിലെ പോസ്റ്ററില്‍ ചോദിക്കുന്നു.
അതേസമയം, തിരുവനന്തപുരത്ത് മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ കരുണാകരന് നല്കാത്ത പരിഗണന മാണിക്ക് നല്കുകയാണെന്ന് പറയുന്ന പോസ്റ്ററില്‍ മാണി രാജിവെച്ചില്ലെങ്കില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നു.