കുസൃതി കാട്ടി ലക്ഷ്മി വനം വകുപ്പിനെ ‘ക്ഷ, ണ്ണ’ വരപ്പിക്കുന്നു!

പത്തനംതിട്ട| WEBDUNIA|
PRO
PRO
കുസൃതി കാട്ടി ലക്ഷ്മി കോന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വട്ടം കറക്കുകയാണ്. എന്നാലും ഇവര്‍ക്ക് പരാതി ഒന്നുമില്ല, അവരും ലക്ഷ്മിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. ഇനി ലക്ഷ്മി ആരാണെന്നായിരിക്കും സംശയം. സംശയിക്കേണ്ട കോന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആനത്താവളത്തിലെത്തിയ പുതിയ ആനക്കുട്ടിയാണ് ലക്ഷ്മി.

രണ്ടര വയസുള്ള ലക്ഷ്മി തിരുവനന്തപുരം കോട്ടൂര്‍ ആനത്താവളത്തില്‍ നിന്നും കോന്നി ആനത്താവളത്തിലെത്തിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. നിലവില്‍ കോന്നിയില്‍ സോമന്‍‍, സുരേന്ദ്രന്‍, കൊച്ചയ്യപ്പന്‍, പ്രിയദര്‍ശിനി, മീന എന്നീ മുതിര്‍ന്ന ആനകള്‍ക്കും ഈവ സമപ്രായക്കാരിക്കുമൊപ്പമാണ് ഇപ്പം ലക്ഷ്മി.

റാഗി, ഗോതമ്പ്, ശര്‍ക്കര, ലാക്ടജന്‍, മിനറല്‍ മിക്സര്‍ എന്നിവയടങ്ങുന്നതാണ് ലക്ഷ്മിയുടെ ഒരു ദിവസത്തെ ഭക്ഷണം. ഇവയ്ക്ക് പുറമെ, ഈര്‍ക്കില് കളഞ്ഞ ഓല, തെങ്ങിന്‍റെ മടല് തൊലി കളഞ്ഞ് നുറുക്കിയത് എന്നിവയാണ് ലക്ഷ്മിയുടെ മറ്റ് ഭക്ഷണങ്ങള്‍.

പാപ്പാന്‍ ഹനീഫയെയും വനം വകുപ്പിന്‍റെ ഉദ്യോഗസ്ഥരെയും ലക്ഷ്മി ശരിക്കും വട്ടം കറക്കുകയാണ്. ലക്ഷ്മിയുടെ കുറുമ്പുകള്‍ കാണാനായി ഇപ്പം സന്ദര്‍ശകരുടെ തിരക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :