സിംബാബ്‌വെയില്‍ 80 ആനകളെ കൊലപ്പെടുത്തി

ഹരാരെ| WEBDUNIA| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (09:16 IST)
PRO
ആനവേട്ടക്കാര്‍ സിംബാബ്‌വെയില്‍ 80 ആനകളെ സയനൈഡ് കൊടുത്ത് കൊന്നു. വാങ്കെ ദേശീയോദ്യാനത്തില്‍ ഒരാഴ്ചയ്ക്കിടെയാണ് വേട്ടക്കാര്‍ ആനകളെയെല്ലാം കൊലപ്പെടുത്തിയത്.

ആനകളെ കൊന്ന് കൊമ്പുകളും നഖങ്ങളും എടുക്കാന്‍ വേണ്ടിയാണ് വേട്ടക്കാര്‍ ഇത്തരത്തില്‍ ആനകളെ കൊലചെയ്യുന്നത്. ആനകള്‍ വെള്ളം കുടിക്കുന്ന കുഴികളില്‍ സയനൈഡ് കലര്‍ത്തിയാണ് വേട്ടക്കാര്‍ കൂട്ടക്കുരുതി നടത്തിയത്.

പാര്‍ക്കിനോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പൊലീസും വനപാലകരും നടത്തിയ പരിശോധനയില്‍ 19 കൊമ്പുകളും സയനൈഡും കമ്പികൊണ്ടുള്ള കുരുക്കുകളും കണ്ടെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :