കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരം: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യനെ വെള്ളപൂശി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രംഗത്ത്. പി ജെ കുര്യനെക്കുറിച്ച് വരുന്ന പത്രവാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍‌ചാണ്ടി. രാഷ്ട്രീയ ലക്‍ഷ്യത്തോടെയാണ് പി ജെ കുര്യനെതിരെ ആരോപണങ്ങള്‍ പൊങ്ങി വരുന്നത്. പതിനേഴ് വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണ് പെണ്‍‌കുട്ടി ഇപ്പോഴും പറയുന്നത്, അതില്‍ പുതുമയില്ലെന്നും ഉമ്മന്‍‌‌ചാണ്ടി പറഞ്ഞു.

എന്നാല്‍ പുതിയ ഏതോ കാര്യം പോലെയാണ്‌ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഇത്‌ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്‌. ഒന്നുമില്ലാത്ത കാര്യം പറഞ്ഞ്‌ വിവാദമുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌.

17 വര്‍ഷത്തില്‍ 10 കൊല്ലവും ഇവിടെ ഇടതുപക്ഷ സര്‍ക്കാരാണ്‌ ഭരിച്ചത്‌. ആന്റണി സര്‍ക്കാരിന്റെ കാലത്താണ്‌ സൂര്യനെല്ലി കേസ്‌ ഉണ്ടാകുന്നത്‌. ഒരു പ്രതിയൊഴികെ എല്ലാവരെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന്‌ അധികാരത്തിലെത്തിയത്‌ നയനാര്‍ സര്‍ക്കാരാണ്‌. മൂന്ന്‌ അന്വേഷണങ്ങളാണ്‌ ഇടതുസര്‍ക്കാര്‍ ഇതേക്കുറിച്ച്‌ നടത്തിയത്‌. എന്നാല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത്‌ കണ്ടെത്തിയ പ്രതികള്‍ക്ക്‌ അപ്പുറം ഒരാളെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ വിധി വന്നത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണെന്നാണ്‌ മറ്റൊരു ആരോപണം. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നയനാര്‍ സര്‍ക്കാര്‍ നിയമിച്ചതാണ്‌. പിന്നീട്‌ വന്ന ആന്റണി സര്‍ക്കാരും ആന്റണിക്ക്‌ പകരം മുഖ്യമന്ത്രിയായ താനും ആ സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :