കുന്ദമംഗലത്ത് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട്| WEBDUNIA|
കുന്ദമംഗലത്ത് ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

കല്ലന്തോട് എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് മറിഞ്ഞത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :