ഭാജിയും കാമുകിയും മുഹൂര്‍ത്തം കുറിച്ചു?

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും കാമുകി ഗീതാ ബസ്രയും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും തിങ്കളാഴ്ച അന്ധേരിയിലെ ഒരു ജ്യോതിഷിയെ സന്ദര്‍ശിച്ചതാണ് ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്‍‌ബലമേകുന്നത്.

കഴിഞ്ഞ കുറെക്കാലമായി ഹര്‍ഭജനും ഗീതാ ബസ്രയും തമ്മില്‍ പ്രണയത്തിലാണ്. തമ്മില്‍ പ്രണയമൊന്നുമില്ല എന്ന് ഇവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും ഇവര്‍ക്കായി വിവാഹ മണികള്‍ മുഴങ്ങാന്‍ സമയമായി എന്നാണ് പൊതുവെയുള്ള സംസാരം. വിവാഹ മുഹൂര്‍ത്തം നോക്കാനാണ് ഇരുവരും ജ്യോതിഷിയെ തേടി എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുവരും അവരവരുടെ കാറുകളിലാണ് ജ്യോതിഷിയുടെ വീട്ടില്‍ എത്തിയത്. ഒരു മണിക്കൂറിനു ശേഷം പുറത്തുവന്ന ഇരുവരും ഹര്‍ഭജന്റെ കാറിലാണ് മടങ്ങിയത് എന്നും ഒരു ദൃക്‌‌സാക്ഷി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗീത വിവാഹ വാര്‍ത്ത നിഷേധിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ഹര്‍ഭജനും ഗീതയും തമ്മിലുള്ള വിവാഹം നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഹര്‍ഭജന്റെ സഹോദരിയുടെ വിവാഹത്തില്‍ ഗീത പങ്കെടുക്കുകയും ഹര്‍ഭജന്റെ കുടുംബാംഗങ്ങളുമായി പരിചയപ്പെടുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :